കോഴിക്കോട്:ജൂനിയർ ചേംബർ ഇന്റർനാഷണൽ പന്തീരാങ്കാവ് ചാപ്റ്ററിന്റെ നാലാമത്തെ പ്രസിഡന്റ് ആയി അൻവർ സാദിഖ് ചുമതലയേറ്റു. ഹോട്ടൽ കിംഗ്സ് റീജൻസിയിൽ വെച്ച് നടന്ന സ്ഥാനാരാഹോണ ചടങ്ങ് ജെ.സി.ഐ മുൻ അന്താരാഷ്ട്ര ഉപാധ്യക്ഷൻ അനൂപ് വി ഉദ്ഘാടനം ചെയ്തു. മേഖല അധ്യക്ഷൻ രാകേഷ് മേനോൻ, സുധീപ്, റിതേഷ് തുടങ്ങിയവർ സംസാരിച്ചു. ചാപ്റ്ററിന്റെ വിവിധ മേഖലകളിൽ ഉള്ള പ്രൊജക്ടുകളുടെ ഉദ്ഘാടനവും നടന്നു.
