സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമെന്ന് സെക്രട്ടറി തല കമ്മിറ്റിയുടെ ശിപാര്‍ശ. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. എല്ലാ മാസവും ഒന്നാം തീയതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ മദ്യനയം രൂപീകരിക്കുമ്പോഴും സമാനമായ ചര്‍ച്ചകള്‍ നടന്നിരുന്നു. അവസാനം ഡ്രൈ ഡേ ഒഴിവാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കേരളത്തിന് ലഭിക്കേണ്ട എക്‌സിബിഷന്‍ അടക്കമുള്ള പരിപാടികള്‍ ഡ്രൈ ഡേ മൂലം ഒഴിവായിപ്പോകുന്നുണ്ട്. അത്തരം കൂടുതല്‍ പരിപാടികള്‍ എത്താന്‍ ഡ്രൈ ഡേ ഒഴിവാക്കുന്നത് സഹായിക്കുമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.