Local News

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്തു വയസ്സുകാരി മരിച്ചു 

Nano News

തൃശൂര്‍: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്തു വയസ്സുകാരി മരിച്ചു. ചേലക്കര വട്ടൂളി തുടുമയില്‍ റെജിയുടെയും ബെസ്റ്റിലിന്റെയും മകള്‍ എല്‍വിന റെജിയാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ജനലില്‍ കെട്ടിയ ഷാളില്‍ കളിക്കുകയായിരുന്നു കുട്ടി. തിരുവല്ലാമല പുനര്‍ജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് എല്‍വിന. ചേലക്കര പൊലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!