കോഴിക്കോട്; ഏക സിവിൽ കോഡ് ഭാരതത്തെ ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണെന്ന് ബി.ജെ.പി.ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.ബി.ജെ.പിയുടെ വിശാൽ ജനസഭ മിയാമി കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവിൽ കോഡ് ഒരു മതത്തിനുമെതിരല്ല. നിയമത്തിൻ്റെ വിശദാംശങ്ങളറിയാതെയാണ് പ്രതിപക്ഷം വിമർശനമുയർത്തുന്നത്. ഭാരതത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ ഈ നിയമമാവശ്യമാണ്. എല്ലാ വിഭാഗത്തിൻ്റെയും അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് ഏക സിവിൽ കോഡ് നിയമം നടപ്പിലാക്കാൻ ആഗ്രഹിക്കുന്നത്.
ഈ നിയമത്തെ എതിർക്കുന്ന പ്രതിപക്ഷം കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദഹം പറഞ്ഞു. പിണറായി വിജയൻ രാഷ്ട്രീയക്കാരനല്ല ലക്ഷണമൊത്ത കച്ചവടക്കാരനാണ്.പിണറായിക്കെതിരെ ഉയർന്നു വന്ന ആരോപണങൾ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ തയ്യാറാവണം. ഇടതു വലതു മുന്നണി നേതാക്കളെല്ലാം അഴിമതിയുടെ ആഴക്കടലിൽ മുങ്ങി കഴിഞ്ഞിരിക്കുകയാണ്.
ഭൂലോക കള്ളൻമാരാണ് ഇടതു വലതു മുന്നണി നേതാക്കൾ. വികസനം മുദ്രാവാക്യം മുഖമുദ്രയാക്കിയ ബി.ജെ.പിക്ക് മാത്രമേകേരളത്തെ രക്ഷിക്കാനാവുമെന്ന് കൃഷ്ണദാസ് കൂട്ടിചേർത്തു.
മുൻ മിസോറാം ഗവർണർ കൂടിയായ ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷനായി.പാർലമെൻറ് മണ്ഡലം ഇൻചാർജ് കെനാരായണൻ മാസ്റ്റർ,സംസ്ഥാന വൈസ്പ്രസിഡൻറ് മാരായ വി.വി.രാജൻ,പി.രഘുനാഥ്,ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.പ്രശാന്ത് കുമാർ,എം.മോഹനൻ,എൻ.പി.രാധാകൃഷ്ണൻ,സി.ആർ.പ്രഫുൽകൃഷ്ണൻ,എം.സി ശശീന്ദ്രൻ സംസാരിച്ചു.