General

ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

Nano News

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പ്രേംപുര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ സിലിണ്ടര്‍ കണ്ടെത്തി. ഉടന്‍തന്നെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച പുലര്‍ച്ചെ 5.50നായിരുന്നു സംഭവം. പ്രയാഗ്രാജില്‍നിന്ന് കാന്‍പുരിലേക്കു പോകുകയായിരുന്ന ചരക്കു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയത്. റെയില്‍വേ പൊലീസ് സ്ഥലത്തെത്തി സിലിണ്ടര്‍ മാറ്റി. അന്വേഷണം നടക്കുകയാണ്.

അഞ്ചു കിലോയുടെ കാലി സിലിണ്ടറാണ് ട്രാക്കില്‍ നിന്ന് കണ്ടെത്തിയതെന്നാണ് സൂചന. അട്ടിമറി നീക്കം ഉള്‍പ്പെടെ പൊലിസ് പരിശോധിക്കുന്നുണ്ട്.

നേരത്തെ, ട്രാക്കില്‍ വച്ചിരുന്ന എല്‍.പി.ജി സിലിണ്ടറുമായി പ്രയാഗ്രാജ് ഭിവാനി കാളിന്ദി എക്‌സ്പ്രസ് കൂട്ടിയിടിച്ചിരുന്നു. ഈ സംഭവത്തില്‍ ലോക്കോ പൈലറ്റ് ബ്രേക്ക് പിടിച്ചെങ്കിലും സിലിണ്ടറില്‍ തട്ടിയശേഷമാണ് ട്രെയിന്‍ നിന്നത്.


Reporter
the authorReporter

Leave a Reply

error: Content is protected !!