Latest

ഒത്തിരി ചൂടിൽ ഇത്തിരി ആശ്വാസം;വലിയങ്ങാടിയിൽ സൗജന്യ സംഭാര വിതരണം.

Nano News

കോഴിക്കോട്: ചുട്ടുപൊള്ളുന്ന വേനലിൽ അദ്ധനിക്കുന്ന    തൊഴിലാളികൾക്ക് ഒരു മാസക്കാലം സൗജന്യമായി സംഭാര വിതരണം നടത്തുകയാണ് ഒരു കൂട്ടം വനിതകൾ.

കോഴിക്കോട്ടെ ജൈന സമൂഹത്തിലെ  സ്ത്രീകളുടെ കൂട്ടായ്മ “ജീവൻ ജ്യോത് ജെയിൻ വിമൺസ് ”  നേതൃത്വത്തിൽ സാമൂഹ്യ സേവന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി ദാഹം ശമിപ്പിക്കുവാൻ വലിയങ്ങാടി മേഖലയിൽ സൗജന്യമായി സംഭാരം വിതരണം ആരംഭിച്ചത്.

നീരു ബെൻ എച്ച് ദോഷി , സുനിത ബെൻ എം ഷാ , കോർഡിനേറ്റർ ആർ ജയന്ത് കുമാർ, ജോസഫ് വലപ്പാട്ട്, എന്നിവർ നേതൃത്വം നൽകി. വരുന്നു.


Reporter
the authorReporter

Leave a Reply