ഫറോക്ക്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഒ.എൻ.ജി.സിയുടെ ഡയരക്ടറായി തിരഞ്ഞെടുത്ത ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി പ്രകാശ് ബാബുവിനെ ബി.ജെ.പി രാമനാട്ടുകര മണ് ഡലം കമ്മറ്റി അനുമോദിച്ചു.
ചടങ്ങിൽ സംസ്ഥാന ജൂനിയർ അത് ലറ്റ് ചാമ്പ്യൻഷിപ്പിൽ വിവിധ ഇനങ്ങളിലായി സ്വർണ്ണ മെഡൽ നേടിയ അമൽ.പി,വിനായക് .വി വെള്ളി നേടിയ വിഘ്നേഷ് .വി എന്നിവരെയും അനുമോദിച്ചു.
മണ്ഡലം പ്രസിഡണ്ട് ചാന്ദ്നി ഹരിദാസ് അദ്ധ്യക്ഷയായി. നാരങ്ങയിൽ ശശിധരൻ , എ.വി.ചന്ദ്രൻ,പുഴക്കൽ കൃഷ്ണൻ, രാജേഷ് പൊന്നാട്ടിൻ എന്നിവർ സംസാരിച്ചു..