• Home  
  • സ്ത്രീ ശാക്തീകരണം സമീപ വാസികളായ പതിനെട്ട് സ്ത്രീകൾക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം നൽകി മാതൃകയായി മർകസ് കോളേജ്
- Achievement - Latest

സ്ത്രീ ശാക്തീകരണം സമീപ വാസികളായ പതിനെട്ട് സ്ത്രീകൾക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം നൽകി മാതൃകയായി മർകസ് കോളേജ്

കാരന്തൂർ: സമീപവാസികളായ യുവതികളെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കരന്തൂർ നടപ്പിലാക്കിയ അടിസ്ഥാന കമ്പ്യൂട്ടർ പരിശീലന പദ്ധതി വിജയകരമായി പൂർത്തിയാക്കി. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ ഇരുപതോളം യുവതികൾക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം നൽകി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, കമ്പ്യൂട്ടർ ഉപയോഗത്തിൽ അടിസ്ഥാന അറിവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നതിനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ, ടൈപ്പിങ്, ഇന്റർനെറ്റ് ഉപയോഗം, ഇ-മെയിൽ, ഡിജിറ്റൽ ആശയവിനിമയം […]

കാരന്തൂർ: സമീപവാസികളായ യുവതികളെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കരന്തൂർ നടപ്പിലാക്കിയ അടിസ്ഥാന കമ്പ്യൂട്ടർ പരിശീലന പദ്ധതി വിജയകരമായി പൂർത്തിയാക്കി. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ ഇരുപതോളം യുവതികൾക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം നൽകി.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, കമ്പ്യൂട്ടർ ഉപയോഗത്തിൽ അടിസ്ഥാന അറിവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നതിനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ, ടൈപ്പിങ്, ഇന്റർനെറ്റ് ഉപയോഗം, ഇ-മെയിൽ, ഡിജിറ്റൽ ആശയവിനിമയം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിലൂടെ യുവതികൾക്ക് പഠനത്തിനും തൊഴിൽ സാധ്യതകൾക്കും ആവശ്യമായ പ്രാഥമിക ഡിജിറ്റൽ കഴിവുകൾ നേടാൻ സാധിച്ചു.

 


കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച പദ്ധതി, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിന്റെ വികസനത്തിൽ വഹിക്കേണ്ട പങ്കിന്റെ മികച്ച മാതൃകയായി. സമീപപ്രദേശങ്ങളിലെ യുവതികൾക്ക് സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കുന്നതിനൊപ്പം അവരുടെ സ്വയംപര്യാപ്തതയും തൊഴിൽക്ഷമതയും വർധിപ്പിക്കുന്നതിനും പദ്ധതി സഹായകമായി.
വിദ്യാഭ്യാസം ക്യാമ്പസിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് പ്രയോജനകരമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ മർകസ് കോളേജ് തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അറിവും കഴിവുകളും പങ്കുവെക്കുന്ന ഇത്തരം പദ്ധതികൾ കോളേജിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതാണ്. കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി ലൈബ്രറി സംവിധാനം , ഇംഗ്ലീഷ് ട്രെയിനിങ് പ്രോഗ്രാം തുടങ്ങിയ പദ്ധതികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട് . മർകസ് നൽകുന്ന പദ്ധതികൾ ഏറെ പ്രയോജനപ്പെടുന്നുവെന്നും പുതിയ കോഴ്സുകളും പദ്ധതികളും ഇനിയും ആവശ്യപ്പെടുന്നുവെന്നും കോഴ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .ജനറൽ ലൈബ്രറിയും സോഫ്റ്റ് സ്കിൽ എൻഹാൻസ്‌മെന്റ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച കമ്പ്യൂട്ടർ പരിജ്ഞാന പദ്ധതി ബിന്ദു .കെ.എസ് , അജ്മില ജാബിർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത് . പഠനം പൂർത്തിയാക്കിയവർക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സർട്ടിഫിക്കറ്റ് വിതരണം മർകസ് എഡ്യൂക്കേഷൻ അസ്സോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ,മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ജോയിൻ ഡയറക്ടർ ഷമീം എന്നിവർ നടത്തി . മർകസ് കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അലി സഖാഫി വള്ളിയാട് അനുമോദന പ്രഭാഷണം നടത്തി . പ്രിൻസിപ്പൽ ഡോ .മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു . വൈസ് പ്രിൻസിപ്പൽ ഡോ .പി.എം രാഘവൻ , ബിന്ദു .കെ.എസ് , അജ്മില ജാബിർ , വിനോദ് കുമാർ.കെ.കെ , പ്രിയത .പി തുടങ്ങിയവർ സംസാരിച്ചു .

 

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.