ബംഗളൂരു: മൈസൂർ മാണ്ഡ്യയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ മൂന്ന് പേർക്ക് ദാരുണാന്ത്യം. അരക്കിണർ സ്വദേശി കെ. ബാസിൽ, അരീക്കാട് സ്വദേശി പി.പി. ലിഫൈൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരിച്ച മൂന്നാമത്തെയാളായ പെൺകുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം, റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


