
തിരുവനന്തപുരം: ‘കവിത’ സാഹിത്യ കലാ സാംസ്കാരിക വേദിയുടെ ‘കലാശ്രീ’ പുരസ്കാരം അരിയലൂർ സ്വദേശി മിനുഷ മുരളിക്ക് ലഭിച്ചു.
തിരുവനന്തപുരത്ത് ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം എം.ആർ ഗോപകുമാർ പ്രശസ്തി പത്രവും ശില്പവും നൽകി ആദരിച്ചു.
മാധ്യമപ്രവർത്തക, അഭിനയത്രി, നർത്തകി, ഡബ്ബിങ് ആർട്ടിസ്റ്റ്, ആയോധനകലകൾ തുടങ്ങിയ മേഖലകളിലെല്ലാം സജീവമാണ് മിനുഷ മുരളി. നിലവിൽ വൺ ഇന്ത്യ മലയാളം ഇന്റർനാഷണൽ ചാനലിൽ റിപ്പോർട്ടർ ആയി ജോലി ചെയ്യുന്നു.
അരിയല്ലൂരിലെ പരേതനായ ചേര്യങ്ങാട്ട് മുരളിയുടെയും, ബിന്ദുവിന്റെയും മകളാണ്.


