കോഴിക്കോട്:ബേപ്പൂർ തുറമുഖത്ത് ക്രെയിൻ പൊട്ടിവീണ് അപകടം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ലക്ഷദ്വീപിലേക്കുള്ള ചരക്കുമായി പോകാൻ തയ്യാറെടുത്തു നിന്ന ‘സർക്കാർ’ ഉരുവിലേക്ക് ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ പൊട്ടിവീഴുകയായിരുന്നു.സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾ നിമിഷങ്ങൾക്കുള്ളിൽ മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല.പഴക്കം ചെന്ന ക്രെയിനാണ് അപകടത്തിന് കാരണമെന്ന് തുറമുഖ തൊഴിലാളികൾ ആരോപിച്ചു.



