• Home  
  • സയ്യിദ് അലി ബാഫഖി തങ്ങൾ വിട പറഞ്ഞു
- Chramam - Latest

സയ്യിദ് അലി ബാഫഖി തങ്ങൾ വിട പറഞ്ഞു

കോഴിക്കോട് :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ വിട പറഞ്ഞു. 88 വയസ്സായിരുന്നു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും മർകസ് ഖൽഫാന്റെയും പ്രസിഡന്റ്, നിരവധി മഹല്ലുകളുടെ ഖാളി. സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ൽ കൊയിലാണ്ടിയിൽ ജനനം. കൊയിലാണ്ടി മുബാറക് റോഡിൽ വലിയകത്ത് ബംഗ്ലാവിലാണ് താമസം. 1978 മുതൽ സംഘടനാ രംഗത്ത് സജീവം. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള […]

കോഴിക്കോട് :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ വിട പറഞ്ഞു. 88 വയസ്സായിരുന്നു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും മർകസ് ഖൽഫാന്റെയും പ്രസിഡന്റ്, നിരവധി മഹല്ലുകളുടെ ഖാളി.
സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ൽ കൊയിലാണ്ടിയിൽ ജനനം. കൊയിലാണ്ടി മുബാറക് റോഡിൽ വലിയകത്ത് ബംഗ്ലാവിലാണ് താമസം.
1978 മുതൽ സംഘടനാ രംഗത്ത് സജീവം. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ.
ജാമിഅഃ നൂരിയ്യ പൂർവ വിദ്യാർഥി കൂട്ടായ്മയായ ഫൈസീസിന്റെ പ്രസിഡന്റ്പദവി വഹിച്ചു.
തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തിൽ, ജാമിഅഃ നൂരിയ്യ പട്ടിക്കാട് എന്നിവിടങ്ങളിൽ പഠനം.
അബ്ദുൽ ഖാദിർ മുസ്്‌ലിയാർ മാട്ടൂൽ, ഇ കെ ഹസൻ മുസ്്‌ലിയാർ, ഹാഫിള് മുഹമ്മദ് മുസ്്‌ലിയാർ ബേപ്പൂർ, കൊയിലാണ്ടി ഖാളി പൊടിയാട് കുഞ്ഞഹമ്മദ് മുസ്്‌ലിയാർ, കുറ്റിപ്പുറം അബ്ദുൽഖാദിർ മുസ്്‌ലിയാർ, സി എം വലിയുല്ലാഹി, കോട്ടുമല അബൂബക്കർ മുസ്്‌ലിയാർ, ഇ കെ അബൂബക്കർ മുസ്്‌ലിയാർ ഗുരുവര്യർ.
പാണക്കാട് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ, ശിറിയ അലിക്കുഞ്ഞി മുസ്്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, അബ്ദുൽ ഖാദിർ ബാഫഖി തങ്ങൾ, സയ്യിദ് ഹുസൈൻ ബാഫഖി സതീർഥ്യരാണ്.
അജ്മീർ ഖാജാ മുഈനുദ്ദീൻ ചിശ്തി തങ്ങളുടെ നാമധേയത്തിൽ ജാമിഅ മുഈനിയ്യ അജ്മീർ ശരീഫ് നൽകുന്ന രണ്ടാമത് സുൽത്വാനുൽ ഹിന്ദ് അവാർഡ് ലഭിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.