CinemaLatest

ഓണം കളറാക്കാൻ ദുൽഖറും പൃഥ്വിയും നിവിനും

Nano News

ഓണം റിലീസുകൾ എന്നും മലയാളികളിൽ ആവേശമുണ്ടാക്കാറുണ്ട്. ഓണക്കാലത്ത് മലയാള സിനിമ എല്ലായിപ്പോഴും വിരുന്നൊരുക്കാറുമുണ്ട്. ഓണം വൈബ് സെറ്റാക്കാൻ ഇത്തവണ മലയാളത്തിൽ എത്തുന്നത് യുവ തലമുറയിലെ താരങ്ങളാണ്. പൃഥ്വിരാജും നിവിൻ പോളിയും ദുൽഖർ സൽമാനുമാണ് ഇത്തവണ മുന്നിൽ നിൽക്കുന്നത്. സിനിമകളുടെ ഓരോ അപ്ഡേറ്റും സിനിമാ പ്രേമികൾ ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. പൃഥ്വിരാജിൻ്റെ ഖലീഫയും ദുൽഖറിൻ്റെ ​ഐആം ​ഗെയിമും നിവൻ പോളിയുടെ ബത്‍ലഹേം കുടുംബ യൂണിറ്റുമാണ് ഈ ഓണത്തിന് തിയേറ്ററുകൾ ഇളക്കി മറിക്കാൻ എത്തുന്നത്.

ആർ ഡി എക്സ് എന്ന വൻവിജയത്തിന് ശേഷം നഹാസ് ഒരുക്കുന്ന ചിത്രമാണ് ഐആം ​​ഗെയിം. സിനിമയുടെ ട്രെയിലർ ഇതിനോടകം സമൂഹമമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആ​ഗസറ്റ് 20 ന് സിനിമ തീയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രേമലുവിന് ശേഷം ​ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബത്‍‍‍ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളി, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമ നിർമിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസാണ്. ചിത്രം ആ​ഗസ്റ്റ് 21 തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.മലയാളത്തിൽ മാസുകൾ സൃഷ്ടിച്ച വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖലീഫ. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ മോഹൻലാലും ​ഗസറ്റ് റോളിൽ എത്തുന്നുണ്ട് എന്ന പ്രത്യേകതയും സിനിമയക്കുണ്ട്. ചിത്രം ആ​ഗസ്റ്റ് 20 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇവയിൽ ആരായിരിക്കും ഇത്തവണത്തെ ഓണം തൂക്കുന്നതെന്ന് കാത്തിരിക്കുകയാണ് മലയാള സിനിമ ആസ്വാദക ലോകം.


Reporter
the authorReporter

Leave a Reply

error: Content is protected !!