ExclusiveLatest

ഒറ്റ പ്രസവത്തിൽ മൂന്ന് കിടാങ്ങൾക്ക് ജന്മം നൽകി മംഗലാട്ടെ ഒരു പശു.

Nano News

വടകര:ആയഞ്ചേരി മംഗലാട്ടെ ഒരു തൊഴുത്തിൽ ഇപ്പോൾ കൗതുകം തുളുമ്പുന്ന ‘മൂവർ സംഘമാണ് താരങ്ങൾ. സാധാരണയായി പശുക്കൾ ഒരു പ്രസവത്തിൽ ഒരു കിടാവിനോ, അത്യപൂർവ്വമായി ഇരട്ട കുട്ടികൾക്കോ ജന്മം നൽകാറുള്ളപ്പോഴാണ് ഇവിടെയൊരു പശു ഒറ്റപ്രസവത്തിൽ മൂന്ന് കിടാങ്ങളെ പ്രസവിച്ചത്.

മംഗലാട് ക്ഷീര സഹകരണ സംഘത്തിൽ പാലളക്കുന്ന ക്ഷീര കർഷകരായ പാത്തു, ഇബ്രാഹിം എന്നിവരുടെ വീട്ടിലെ പശുവാണ് മൂന്ന് കിടാങ്ങൾക്ക് ജന്മം നൽകിയത്.

പ്രസവസമയത്ത് ഒരു കിടാവിനെ പ്രതീക്ഷിച്ച് കാത്തിരുന്ന വീട്ടുകാർക്ക് മുന്നിലേക്കാണ് ഒന്നിനുപുറകെ ഒന്നായി മൂന്ന് കുരുന്നുകൾ എത്തിയത്.
അമ്മപ്പശുവിൻ്റെ സ്നേഹത്തണലിൽ തൊഴുത്തിൽ തുള്ളിച്ചാടി നടക്കുന്ന മൂന്ന് കന്നുകുട്ടികളും പൂർണ ആരോഗ്യ ത്തോടെയിരിക്കുന്നുവെന്ന് കർഷക ദമ്പതികൾ പറഞ്ഞു.

ഈ കൗതുകക്കാഴ്ച നേരിൽ കാണാൻ നിരവധി ആ ളുകളാണ് പാത്തുവിൻ്റെയും ഇബ്രാഹിമിൻ്റെയും വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.


Reporter
the authorReporter

Leave a Reply

error: Content is protected !!