കോഴിക്കോട് :ചേവായൂര്‍ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പട്ടു നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചും അതു തടയുന്നതില്‍ പൊലീസ് വീഴ്‌ച വരുത്തിയതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ ഒരു പ്രത്യകേ അന്വേഷണ സംഘത്തെക്കൊണ്ടന്വേഷിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി ഡി ജി പിക്ക് നിര്‍ദേശം നല്‍കി. വിശദമായ അന്വേഷണം നടത്തി മൂന്നാഴ്‌ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.2024 നവംബര്‍ 16 ന് നടന്ന ചേവായൂര്‍ ബാങ്ക് തെരെഞ്ഞെടുപ്പ് തെരെഞ്ഞെടുപ്പില്‍ നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഹൈക്കോടതി ഉത്തരവിന്‍ പ്രകാരം സുരക്ഷക്കായി മെഡിക്കല്‍ കോളജ് പൊലിസിനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അക്രമസംഭവങ്ങള്‍ തടയുന്നതില്‍ അന്നത്തെ മെഡിക്കല്‍ കോളജ് എ സി പി അടക്കമുളളവര്‍ വലിയ വീഴ്‌ച വരുത്തിയതായി ആഭ്യന്തരമന്ത്രിക്ക് ലഭിച്ച പരാതിയില്‍ പറയുന്നു.
അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി പി എം പ്രവര്‍ത്തകര്‍ ഉപയോഗിച്ചുവെന്നാണ് കോഴിക്കോട് എം പി എംകെ രാഘവനും, ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് ഇതിനെക്കുറിച്ച് ഒരു പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്.
ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് നടന്ന വീഴ്ച വരുത്തിയ മുഴുവൻ ഉദ്യോഗസ്ഥൻമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡണ്ടും കൊയിലാണ്ടി എംഎൽഎയുമായ അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു.
ഇപ്പോൾ രൂപീകരിച്ച SIT യിൽ വിശ്വാസമുണ്ട്,ജനാധിപത്യ വിരുദ്ധമായാണ് ബാങ്ക് തിരഞ്ഞെടുപ്പ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.










