ഇംഫാൽ: മണിപ്പുരിലെ ഉഖ്രുലില്‍ അസം റൈഫിള്‍സ് ജവാന്‍മാരുടെ വാഹനവ്യൂഹം ലക്ഷ്യമിട്ട് ആക്രമണം. രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. നിരവധി ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഐഇഡി ഉപയോഗിച്ചുള്ള ആക്രമണത്തിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. നാഗാ വിഘടനവാദി സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉഖ്രുല്‍. സുരക്ഷാസേനയ്ക്കുനേരെയുള്ള ആക്രമണത്തെ മണിപ്പുര്‍ ഗവര്‍ണറും സര്‍ക്കാരും അപലപിച്ചു. അക്രമികളെ കണ്ടെത്താന്‍ പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടങ്ങി.













