കോഴിക്കോട്: എല്‍.ഡി.എഫിന്റെ കൂട്ടായ്മ നിലനിര്‍ത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു എ.സി. ഷണ്മുഖദാസെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ എ.കെ.ജി ഹാളില്‍ എന്‍.സി.പി(എസ്) കോഴിക്കോട് ജില്ലാ കമ്മറ്റിയും ഷണ്മുഖദാസ് പഠനകേന്ദ്രവും സംയ്ക്തമായി സംഘടിപ്പിച്ച സികെ. ഗോവിന്ദന്‍ നായര്‍, എ.സി.ഷണ്മുഖദാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണിയുടെ പൊകുവികാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഷണ്മുഖദാസ് എന്നും ശ്രമിച്ചിരുന്നു. ലളിത ജീവിതം നയിച്ച് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹമെന്നും പിണറായി വിജയന്‍ പറഞ്ഞു. ചടങ്ങില്‍ മുന്‍മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷതവഹിച്ചു.

ചടങ്ങില്‍ ഷണ്മുഖദാസ് പുരസ്‌കാരം പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ കെ. കൃഷ്ണന്‍ കുട്ടിക്ക് പിണറായി വിജയന്‍ സമ്മാനിച്ചു. കോണ്‍ഗ്രസ് എസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.കൃഷ്ണന്‍ കുട്ടി, എന്‍.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് തോമസ് കെ.തോമസ, വര്‍ക്കിംഗ് പ്രസിഡന്റ് രാജന്‍ മാസ്റ്റര്‍, കോഴിക്കോട് ജില്ലാ പ്രഡിഡന്റ് മുക്കം മുഹമ്മദ്, വര്‍ക്കല രവികുമാര്‍, പി.എ.കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.










