Accident newsLatest

മരക്കൊമ്പ് ഒടിഞ്ഞുവീണു വയോധികന് ഗുരുതര പരിക്ക്; ബേപ്പൂർ പാതയോരത്തെ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി.

Nano News

ബേപ്പൂർ: റോഡരികിലെ തണൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണ് കാൽനടയാത്രക്കാരൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മാറാട് സാഗര സരണി സ്വദേശി ഇമ്പായില്ലം വീട്ടിൽ വിജയൻ (70) ആണ് അപകടത്തിൽപ്പെട്ടത്.

ഇദ്ദേഹത്തെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേപ്പൂർ നടുവട്ടം പെരച്ചനങ്ങാടിയിൽ വെച്ചായിരുന്നു അപകടം.

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വിജയന്റെ തലയിലേക്ക് മരത്തിന്റെ വലിയൊരു ചില്ല പൊട്ടിവീഴുകയായിരുന്നു. രക്തമൊഴുകി റോഡരികിൽ ഇരുന്ന വിജയനെ നാട്ടുകാർ ചേർന്നാണ് പ്രഥമശുശ്രൂഷ നൽകിയതും ആശുപത്രിയിലേക്ക് മാറ്റിയതും.

ഒളിഞ്ഞിരിക്കുന്ന അപകടം: അധികൃതർ കണ്ണുതുറക്കണമെന്ന് നാട്ടുകാർ
പ്രദേശത്തെ തണൽമരങ്ങളുടെ പല ശിഖരങ്ങളും ഉണങ്ങി ഏതുനിമിഷവും ഒടിഞ്ഞുവീഴാവുന്ന അപകടാവസ്ഥയിലാണ് ഇപ്പോഴുമുള്ളത്.  നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും നൂറുകണക്കിന് മറ്റ് യാത്രക്കാരും നിത്യേന കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു റോഡാണിത്.

ഇനിയും വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ്, അപകടഭീഷണിയുയർത്തുന്ന മരച്ചില്ലകൾ അടിയന്തരമായി വെട്ടിമാറ്റാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.


Reporter
the authorReporter

Leave a Reply