ബാലുശ്ശേരി: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ വിവിധ ക്ഷേത്രങ്ങളിൽ ഭക്തർക്ക് സഹസ്ര ജ്യോതിർ ലിംഗ ദർശനത്തിന് അവസരമൊരുക്കി ജ്യോതിർലിംഗ ദർശന മഹോത്സവം സംഘടിപ്പിച്ചു. ഇന്ന് രാവിലെ ബാലുശ്ശേരി നിർമല്ലൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നിന്നാരംഭിച്ച സഹസ്ര ജ്യോതിർലിംഗ പരമാത്മ ധർമ്മ സന്ദേശ യാത്ര നിർമല്ലൂർ അയ്യപ്പ ഭജനമഠം, തൃക്കുറ്റിശ്ശേരി ശിവക്ഷേത്രം, അവിടനല്ലൂർ ചുണ്ടെലി ശിവക്ഷേത്രം എന്നിവടങ്ങളിൽ സന്ദർശനം നടത്തി. വിവിധ ക്ഷേത്രങ്ങളിൽ നടന്ന ചടങ്ങുകളിൽ ബി കെ അരവിന്ദാക്ഷൻ, ബി കെ ഷീബ തുടങ്ങിയവർ സംസാരിച്ചു

ജൂണ്‍ 17 മുതല്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിവരുന്ന യാത്ര ജൂലൈ 15 വരെ ജില്ലയില്‍ പര്യടനം തുടരും. തുടര്‍ന്ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.
കഴിഞ്ഞ നവംബര്‍ മാസം ആലപ്പുഴയിൽ നിന്നാരംഭിച്ച യാത്ര കേരളത്തിലുടനീളമുള്ള ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി സഹസ്ര ജ്യോതിർ ലിംഗ ദർശനവും ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചാണ് പ്രയാണം തുടരുന്നത്.










