EducationLatest

ലഹരിയല്ല ജീവിതം. ജീവിതമാണ് ലഹരി;ഹയർ സെക്കണ്ടറി എൻ എസ് എസ് വളണ്ടിയർമാരുടെ ലഹരി വിരുദ്ധ വലയം

Nano News

കോഴിക്കോട്: ഹയർ സെക്കണ്ടറി എൻ എസ് എസ് ലഹരിക്കെതിരെ മാനാഞ്ചിറ സ്ക്വയറിന് സമീപം ലഹരി വിരുദ്ധ വലയം തീർത്തു. കോഴിക്കോട് മാനാഞ്ചിറ ക്ക് സമീപം എൻ എസ് എസ് വളണ്ടിയർമാർ തീർത്ത ലഹരി വിരുദ്ധ വലയം സിറ്റി പോലീസ് അസിസ്റ്റന്റ് കമീഷണർ ടി.പി സുമേഷ് ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് വളണ്ടിയർ തീർത്ഥ എസ് നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബി.ഇ എം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ അനിഷ് എം.എ അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് സൗത്ത് ജില്ലാ കൺവീനർ എം.കെ ഫൈസൽ സ്വാഗതവും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സോണിയ ജൂലിയറ്റ് നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി പ്രതിജ്ഞ, ഫ്ലാഷ് മോബ്, തുടി, ലഹരി വിരുദ്ധ ക്യാൻവാസ് അവതരിപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ സജീഷ്, ജസീല, സ്മിത കെ.ഡി, നന്ദിത വളണ്ടിയർമാരായ റെയ്ഫ, കൃഷ്ണ പ്രിയ കെ.പി ആശംസകളർപ്പിച്ചു. കോഴിക്കോട് സൗത്ത് ജില്ലയിലെ 86 എൻ എസ് എസ് യൂണിറ്റുകളിലെ 4,300 വളണ്ടിയർമാർ പരിപാടിയുടെ ഭാഗമായി യൂണിറ്റുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്സുകൾ, സിഗ്നേച്ചർ ക്യാമ്പയിൻ, ഫ്ലാഷ് മോബ്, തെരുവ് നാടകങ്ങൾ, പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ഓപ്പൺ ക്യാൻവാസ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു


Reporter
the authorReporter

Leave a Reply