Accident newsLatest

ദേശീയ പാതയിൽ കാറിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം.

Nano News

വടകര:ദേശീയ പാതയിൽ
റോഡ് മുറിച്ച് കടക്കാനായി ഡിവൈഡറിനടുത്ത് കാത്തു നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം.കാർ യാത്രികരായ മൂന്ന് പേർക്ക് പരുക്ക് മൂരാട് താനാട്ട് മോളി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.24 ഓടെയാണ് അപകടം.

മൃതദേഹം വടകര ഗവ.ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കണ്ണൂർ തെക്കെപാനൂർ സ്വദേശികളായ ഷാഹിൽ (18) ചെമ്പ്രത്ത്, അസിം (18), ബിലാൽ (17) എന്നിവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനൂരിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു കാർ യാത്രകാർ. സ്ത്രീയെ ഇടിച്ച് തെറിപ്പിച്ച ശേഷം കാർ ഡിവൈഡറിൽ ഇടിച്ച് നിൽകുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ യുവാക്കളെ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. യുവാക്കൾക്കും സാരമായ പരിക്കുണ്ട്


Reporter
the authorReporter

Leave a Reply