EducationLatest

ഐ.സി.എം.എ.ഐ കരിയര്‍ കൗണ്‍സിലിംഗ് 28ന്

Nano News

കോഴിക്കോട്: സിഎംഎ പഠനം ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎംഎഐ) കരിയര്‍ കൗണ്‍സിലിംഗ് ജൂണ്‍ 28 ഞായറാഴ്ച ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ നടക്കും. ഐസിഎംഎഐ കോഴിക്കോട് – മലപ്പുറം ചാപ്റ്റര്‍ ചെയര്‍മാന്‍ ആദര്‍ശ് കെ.പി. ഉദ്ഘാടനം ചെയ്യും. ഐസിഎംഎഐ തൃശൂര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ വിനോദ് ടി.വി. കോഴിക്കോട് -മലപ്പുറം ചാപ്റ്റര്‍ സെക്രട്ടറി പി.വിജിത്ത് എന്നിവര്‍ സംസാരിക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണി വരെ നടക്കുന്ന കരിയര്‍ കൗണ്‍സിലിംഗ് ഐസിഎംഎഐ കോഴിക്കോട് – മലപ്പുറം ചാപ്റ്ററാണ് സംഘടിപ്പിക്കുന്നത്.
പ്ലസ് ടു, ഡിഗ്രി പരീക്ഷകള്‍ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ള രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികളോടൊപ്പം പ്രവേശനം അനുവദിക്കും. പ്രവേശനം തീര്‍ത്തും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590669449, 04953500642 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. 75 വര്‍ഷത്തിലേറെയായി രാജ്യത്തിന്റെ സാമ്പത്തിക സേവന, വ്യാവസായിക രംഗങ്ങളിലെ വളര്‍ച്ചയില്‍ സജീവമായി ഇടപെടുന്ന പഠനമേഖലയാണ് സിഎംഎ.

മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ നേരിട്ടുള്ള ഭരണപരമായ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐസിഎംഎഐ. ഡല്‍ഹിയാണ് ആസ്ഥാനം. രാജ്യത്ത് നോര്‍ത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെ നാല് റീജണല്‍ കൗണ്‍സിലുകളും അവയ്ക്കു കീഴില്‍ കേരളം ഉള്‍പ്പെടെയുള്ള സംസഥാനങ്ങളില്‍ ചാപ്റ്ററുകളും പ്രവര്‍ത്തിക്കുന്നു. ഐ.സി.എം.എ.ഐക്ക് കേരളത്തില്‍ കോഴിക്കോട് -മലപ്പുറം, തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോട്ടയം, പാലക്കാട് എന്നിങ്ങനെ ആറു ചാപ്റ്ററുകളാണുള്ളത്.

വാര്‍ത്താ സമ്മേളനത്തില്‍ ഐസിഎംഎഐ കോഴിക്കോട് -മലപ്പുറം ചാപ്റ്റര്‍ ചെയര്‍മാന്‍ ആദര്‍ശ് കെ.പി, വൈസ് ചെയര്‍മാന്‍ അനസ്.കെ, സെക്രട്ടറി വിജിത്ത്.പി, പി.ഡി കമ്മറ്റി ചെയര്‍മാന്‍ അസ്‌കറലി പി.സി, ട്രെയിനിംഗ് ആന്റ് പ്ലെയ്‌സ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ ഷിറീന്‍ ചിറക്കല്‍ എന്നിവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply