Latest

പുതിയാപ്പിൽ ആദ്യഘട്ട ബാക്ക് ഫില്ലിങ് അന്തിമഘട്ടത്തിൽ

Nano News

കോഴിക്കോട്: പതിറ്റാണ്ടുകളായി മാലിന്യ കേന്ദ്രമായി കിടക്കുന്ന വടകര പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട ഭൂമി നിരപ്പാക്കൽ (ബാക്ക് ഫില്ലിങ്) അന്തിമ ഘട്ടത്തിലേക്ക് കടന്നു. സോൺ ഒന്നിന്റെ ഭാഗമായുള്ള സോൺ 1 എ, 1 ബി എന്നിവിടങ്ങളിലെ ബാക്ക് ഫില്ലിങാണ് പൂർത്തിയാവുന്നത്. ഈമാസം അവസാനത്തോടെ ബാക്ക് ഫില്ലിങ് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ബയോ മൈനിങിന് ശേഷം ഭൂമി പൂർവ സ്ഥിതിയിലാക്കുന്നതാണ് ബാക്ക് ഫില്ലിങ്. സോൺ രണ്ടിലെ ബയോ മൈനിങ് പൂർത്തിയാവുന്ന മുറയ്ക്ക് ബാക്ക് ഫില്ലിങ് ആരംഭിക്കും.
ആകെ 22,903 മീറ്റർ ക്യൂബ് മാലിന്യമാണ് പുതിയാപ്പ് ട്രഞ്ചിംഗ് ഗ്രൗണ്ടിലുള്ളത്. ഇതുവരെ 21208 മീറ്റർ ക്യൂബ് മാലിന്യം സംസ്കരിച്ചു. 173 ട്രക്കുകളിളായി 5954.70 മെട്രിക് ടൺ ആർ ഡി എഫ് (ജ്വലന സാധ്യതയുള്ള പ്ലാസ്റ്റിക്, തുണി അടക്കമുള്ളവ) തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ സിമന്റ് ഫാക്ടറികളിലേക്ക് കയറ്റിഅയച്ചു. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി) നടപ്പാക്കുന്ന പദ്ധതിക്ക് 5.60 കോടി രൂപയാണ് ചെലവ്. 1961 മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാലിന്യങ്ങളാണ് പുതിയാപ്പിൽ നിക്ഷേപിച്ചിട്ടുള്ളത്. ആറ് മീറ്ററിലേറെ ഉയരത്തിൽ മാലിന്യം കുന്നുകൂടിയിട്ടുണ്ട്. പ്ലാസ്റ്റിക്, ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലുള്ളത്. വീണ്ടെടുക്കുന്ന 1.52 ഏക്കർ ഭൂമിയിൽ ഗ്രീൻ പാർക്ക് സ്ഥാപിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂ‍ർ ആസ്ഥാനമായ എസ്എംഎസ് കമ്പനിയാണ് ബയോ മൈനിങ് ജോലികൾക്ക് കരാറെടുത്തിയിരിക്കുന്നത്.
കാപ്ഷൻ: പുതിയാപ്പിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ ലാൻഡ്ബ ഫില്ലിംഗ് നടക്കുന്നു


Reporter
the authorReporter

Leave a Reply

error: Content is protected !!