കോഴിക്കോട്: പാളയം പുതിയ കോവിലകം മാരിയമ്മൻ കോവിലിന് മുൻവശത്തായി സ്ഥിതി ചെയ്യുന്ന ജ്വല്ലറി ബസാർ ബിൽഡിംഗിന്റെ റൂഫ് ടോപ്പിൽ ഒരു പാത്രത്തിൽ നട്ടു നനച്ചു വളർത്തിയ 7 ശിഖിരങ്ങളോട് കൂടിയ കഞ്ചാവ് ചെടി ഡാൻസഫ് സംഘംവും കസബ പോലീസും ചേർന്ന് കസ്റ്റഡിയിലെടുക്കുകയിരുന്നു.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി ഡാൻസാഫും സിറ്റി പോലീസും കർശന പരിശോധനയാണ് നഗരത്തിൽ നടത്തിവരുന്നത്.കസബ പൊലീസ് സബ്ബ് ഇൻസ്പെക്ടർ നിമിൻ കെ ദിവാകരന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ,ഡാൻസാഫ് അംഗങ്ങളായ മനോജ് ഇടയേടത്ത് ,അഖിലേഷ് ,ലതീഷ്,അഭിജിത്ത്,അതുൽ,മുഹമ്മദ് മഷൂർ,ദിനിഷ്,സരൂൺ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്










