EducationLatest

കടത്തനാട് എഡ്യൂസിറ്റി; ബിസിനസ്‌ കോൺക്ലെവിന് തുടക്കമായി

Nano News

കോഴിക്കോട് : നാദാപുരം കേന്ദ്രമായി ഒരുങ്ങുന്ന കടത്തനാട് എഡ്യൂസിറ്റി പദ്ധതിയുടെ ഭാഗമായുള്ള ബിസിനസ്സ് കോൺക്ലെവിന് തുടക്കമായി. കോഴിക്കോട് ഹൈസൺ ഹെറിറ്റേജ് ഹോട്ടലിൽ ആരംഭിച്ചപരിപാടി ജീവൻജ്യോതി മൾട്ടിസ്റ്റേറ്റ് സൊസൈറ്റി ജനറൽ മാനേജർ കെ സി കൃഷ്ണനുണ്ണി മേനോൻ ഉദ്ഘാടനം ചെയ്തു. കോൺക്ലവിന്റെ രണ്ടാംഘട്ടം 13 ന് ശനിയാഴ്ച 4മണിക്ക് തുടങ്ങും. വൈകീട്ട് എട്ട് മണിവരെയാണ് പരിപാടി.

പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരം നൽകുകയാണ് ലക്ഷ്യമെന്ന് സംഘടകർ അറിയിച്ചു.

നാദാപുരം- പാറക്കടവിലാണ് പദ്ധതിയുടെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തിക്കുന്നത്.

സ്വന്തമായി വാങ്ങിയ 20 ഏക്കർ ഭൂമിയിലാണ് വിദ്യാഭ്യാസ സമുച്ചയം ഉയരുന്നത്.

ചെക്യാട് – കുറുവന്തേരിയിലെ വിശാലമായ ഭൂമിയിലാണ് ആദ്യഘട്ട നിർമ്മാണം ആരംഭിക്കുന്നത്.

ഹയർസെക്കന്ററി സ്കൂൾ, ആർട്സ് &സയൻസ് കോളേജ്, മീഡിയ അക്കാദമി, ലോഅക്കാദമി, ഹോസ്റ്റൽ തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യം യാഥാർഥ്യമാവുക. ഈ വർഷം ഡിസംബറിൽ ആദ്യഘട്ടം നാടിനുസമർപ്പിക്കും.

പദ്ധതിയുടെ രണ്ടാംഘട്ടമായി സിവിൽ സർവീസ് അക്കാദമി, സ്പോർട്സ് അക്കാദമി, ഏവിയെഷൻ അക്കാദമി എന്നിവയും യാഥാർഥ്യമാകും. നാട്ടിലും വിദേശത്തുമുള്ള സംരംഭകരുടെ പിന്തുണയോടെ 50കോടി രൂപയുടെ വൻവിദ്യാഭ്യാസ പദ്ധതിയാണിത്.


Reporter
the authorReporter

Leave a Reply