HealthLatest

ഹൃദയമിടിപ്പിന്റെ താളപിഴവുകൾക്കുള്ള ഫീൽഡ് അബ്ലേഷൻ ചികിത്സ മെട്രോമെഡിൽ

Nano News

കോഴിക്കോട്: ഹൃദയം വേഗത്തിലും ക്രമരഹിതമായും മിടിക്കുന്ന രോഗാവസ്ഥയായ ഏട്രിയൽ ഫിബ്രുലേഷന് അതിനൂതന ചികിത്സാ രീതിയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ച് മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയിലെത്തുന്ന രോഗത്തിന് പൾസ്ഡ് ഫീൽഡ് അബ്ലേഷൻ ചികിത്സയാണ് ഹോസ്പിറ്റലിൽ ആരംഭിച്ചത്. ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ആൻഡ് ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോക്ടർ അരുൺ ഗോപിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി ചികിത്സ വിജയകരമായി പൂർത്തീകരിച്ചു. ഹൃദ്രോഗ ചികിത്സാ രംഗത്ത് പുതു വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന പൾസ്ഡ് ഫീൽഡ് അംബ്ലേഷൻ ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ ദിവസം തന്നെ ആശുപത്രിയിൽ മൂന്ന് രോഗികളിൽ വിജയകരമായടി പൂർത്തിയാക്കിയതായി മെട്രോമെഡ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. പി പി മുഹമ്മദ് മുസ്തഫ, ഡോ. അരുൺ ഗോപി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി അബ്ദുൾ ജലീലും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply