Accident newsLatest

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു

Nano News

കൊയിലാണ്ടി:പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു.കോഴിക്കോട് കൊയിലാണ്ടിയിൽ 16കാരനായ അദ്വൈത് ആണ് മരിച്ചത്.

വീടിനോട് ചേർന്നുള്ള ​​ഗ്രൗണ്ടിൽ വെച്ച് കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു.

ഇതിനിടെ ​ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

ഉ‌ടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്വൈതിനെ രക്ഷിക്കാനായില്ല.

ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്.

സ്റ്റീൽ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്.

സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്.

കക്ഷത്തിൽ തുളച്ചു കയറുകയായിരുന്നു.

യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചത്.

പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് അദ്വൈത്.

കൂട്ടുകാർക്കൊപ്പം വിഷു ആഘോഷിക്കാൻ വാങ്ങിയ പ‌ടക്കങ്ങൾ പൊ‌ട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

അദ്വൈതിന് അതി​ഗുരുതരമായി പരിക്കേറ്റിരുന്നു.

കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.

ചെറിയ പരിക്ക് പറ്റിയ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Reporter
the authorReporter

Leave a Reply

error: Content is protected !!