Local News

വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Nano News

തിരുവനന്തപുരം: മദ്യപിച്ചു വന്നയാള്‍ അയല്‍വാസിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം കാരേറ്റ് പേടികുളം ഇലങ്കത്തറ സ്വദേശി ബാബുരാജ് (64)ആണ് മരിച്ചത്.അയല്‍വാസിയായ സുനില്‍കുമാറാണ് മദ്യപിച്ചെത്തിയ പ്രതി. വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന ബാബുരാജിനെ മദ്യപിച്ചെത്തിയ സുനില്‍കുമാര്‍ വെട്ടുകയായിരുന്നു.

വൈകുന്നേരമാണ് സംഭവം. തുടര്‍ന്ന് ബാബുരാജിനെ മെഡിക്കല്‍കോളജിലേക്ക് കൊണ്ടു പോയെങ്കിലും ഒമ്പതു മണിയോടെ മരിക്കുകയായിരുന്നു. സുനില്‍കുമാറിനെ കിളിമാനൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Reporter
the authorReporter

Leave a Reply

error: Content is protected !!