Local News

ഒരു മരം അമ്മയുടെ പേരിൽ വൃക്ഷത്തൈ നടൽ ജില്ലാതല ഉദ്ഘാടനം

Nano News

കോഴിക്കോട്: കോഴിക്കോട് മാരാർജി ഭവനിൽ ചാമ്പക്ക തൈ നട്ട് കൊണ്ട് ബിജെപിയുടെ ഒരുമരം അമ്മയുടെ പേരില്‍ പരിപാടിക്ക് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ജില്ലയില്‍ തുടക്കം കുറിച്ചു.ജൂണ്‍ 23 മുതല്‍ ജൂലൈ 6 വരെ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന മരം നടീല്‍ യജ്ഞത്തിനാണ് ആരംഭം കുറിച്ചത്.പ്രധാന മന്ത്രി നരേന്ദ്രമോദി അമ്മയുടെ പേരില്‍ ഡെല്‍ഹിയില്‍ മരം നട്ട് പരിപാലിക്കുന്നതിന് പിന്നാലെയാണ് ബിജെപി നേതാക്കളും താഴെ ത്തട്ട് വരെ ഈ മാതൃക പിന്തുടരാന്‍ തീരുമാനിച്ചത്.

മരിച്ചു പോയവരുടെ ഓര്‍മ്മക്കായ് മാത്രമല്ല ജീവിച്ചിരിക്കുന്ന അമ്മമാരെക്കൊണ്ട് മരം നടീച്ച് അവയുടെ പരിപാലനം മക്കള്‍ ഏറ്റെടുക്കുന്ന രീതിയും പിന്തുടരാം. പരിപാലിക്കപ്പെടാന്‍ ഒരു വൈകാരികത സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

നട്ടു കഴിഞ്ഞ ,മരങ്ങള്‍ അനാഥമായിപ്പോകാതെ വൈകാരികമായ അടുപ്പത്തോടെ പരിപാലിക്കപ്പെടുക എന്നതാണ് ഒരു മരം അമ്മയുടെ പേരില്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വി.കെ.സജീവന്‍ പറഞ്ഞു.ചടങ്ങില്‍ ഉത്തര മേഖല സംഘടനാ സെക്രട്ടറി ജി.കാശിനാഥ്, ജില്ലാ ഇൻചാർജ് കെ.പി.വിജയലക്ഷ്മി ടീച്ചർ, സഹ ഇൻചാർജ് ബിന്ദു ചാലില്‍കക്കോടി, ജില്ലാസെക്രട്ടറി മാരായ ടി.റനീഷ്, പ്രശോഭ് കോട്ടൂളി, കോർപ്പറേഷൻ കൗൺസിലർ സിഎസ്.സത്യഭാമ, തിരുവണ്ണൂർ ബാലകൃഷ്ണൻ, കെ.പി.ഷൈജു, രാഹുൽ, ഓഫീസ് സെക്രട്ടറി പി.അർജ്ജുൻ എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply

error: Content is protected !!