Latestsports

പുത്തൻ കരുത്തിൽ അഭിലാഷ് ക്ളബ്

Nano News

കോഴിക്കോട്:45 വർഷമായി പുവ്വാട്ടുപറമ്പിലെ സാമൂഹിക-സാംസ്കാരിക -കലാ-കായിക രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന അഭിലാഷ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ചന്ദ്രിക പത്രാധിപരും പ്രമുഖ സ്പോർട്സ് നിരൂപകനുമായ കമാൽ വരദൂർ നിർവഹിച്ചു.ചടങ്ങിൽ നാൽപ്പത്തി അഞ്ചാം വാർഷികത്തിൻ്റെ പ്രഖ്യാപനം പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബിതാ തോട്ടാഞ്ചേരിയും ആദ്യകാല താരമായിരുന്ന പിലാശ്ശേരി രാമചന്ദ്രൻ്റെ ഫോട്ടോ അനാഛാദനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീനും നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് നിഷാദ് കുട്ടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അനീഷ് പാലാട്ട്, കരുപ്പാൽ അബ്ദുറഹ്മാൻ, സീമാ ഹരീഷ്കുമാർ, മുൻ മെമ്പർ എൻ കെ മുനീർ, സി കെ മുഹമ്മദ് ഹാജി, ശ്രീധരൻ നായർ,യാസർ അറഫാത്ത്, റഹ്മത്ത് നെല്ലുളി തുടങ്ങിയവർ പ്രസംഗിച്ചു.ജനറൽ സിക്രട്ടറി സംഫീർ ഇ സ്വാഗതവും ജോ.സെക്രട്ടറി സുധീഷ് കുട്ടൻ നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply

error: Content is protected !!