CinemaLatest

സിനിമാ മേഖലയെ തകർക്കുന്ന റിവ്യു സംഘങ്ങളെ നിലക്ക് നിർത്തണം. തിരശീല.


കോഴിക്കോട് :സിനിമാ മേഖലയെ തകർക്കുന്ന റിവ്യൂ ബോംബിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിനിമ തിയേറ്റർ തൊഴിലാളികളുടെ സംഘടനയായ തിരശീല നേത്വ യോഗം ആവശ്യപെട്ടു.

നിരവധി പേർക്ക് തൊഴിലും സർക്കാരിലേക്ക് നികുതി ഇനത്തിൽ ലക്ഷങ്ങളും നൽകിയാണ് ഓരോ തിയേറ്റരും പ്രവർത്തിക്കുന്നത്. നിസാര കാരണം പറഞ്ഞു ഈ വ്യവസായത്തെ തകർക്കാൻ ശ്രമിക്കുന്നവർ മാപ്പ് അർഹിക്കാത്ത തെറ്റാണ് ചെയ്യുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
സിനിമാ മേഖലയിലെ സജീവ സാനിധ്യമായിരുന്ന അന്തരിച്ച പി. വി. ഗംഗാധരന്റെ ഛായ ചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.

കോഴിക്കോട് ചേർന്ന യോഗത്തിൽ തിരശീല രക്ഷാധികാരി പി. അനിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പി. എം. മോഹൻദാസ്. ജനറൽ സെക്രട്ടറി രാജേഷ് ഡി നായർ. ട്രഷറർ പ്രശാന്ത് നായർ.സി. പി. അനിൽ കുമാർ. ടി. സജികുമാർ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply