കോഴിക്കോട് :ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസിയ്ക്ക് ദാരുണാന്ത്യം.അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറയിൽ അബൂബക്കറിന്റെ മകൻ പി പി മുനീർ (49) ആണ് ഇന്ന് പുലർച്ചെ 4 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന ഉപ്പയെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ഭാര്യയുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. സൗദി അറേബ്യയിലെ ഹയാൽ പ്രവിശ്യയിൽ ജോലി ചെയ്യുന്ന മുനീർ ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുൻപാണ് നാട്ടിലെത്തിയത്. മാതാവ് – ആമിന. മക്കൾ – ഫാത്തിമ ഫഹ്മിയ, ആയിഷ ജസ് വ (ഒമ്പതാം ക്ലാസ് ,അത്തോളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ) സഹോദരൻ – പി പി നൗഷാദ്, പി പി നൗഷിദ. അപ്രതീക്ഷിത മരണം നാട്ടുകാരെയും പ്രവാസി മലയാളികളെയും കണ്ണീരിലാഴ്ത്തി.ഖബറടക്കം കൊങ്ങന്നൂർ ബദർ ജുമാ: മസ്ജിൽ നടന്നു.