Latest

പിഎൻബി തട്ടിപ്പ് കേസിലെ പ്രതി രിജിൽ കസ്റ്റഡിയിലായി


കോഴിക്കോട്. കോഴിക്കോട് കോർപ്പറേഷൻ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിൽ നിന്നും 10 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ ബാങ്കിലെ മുൻ സീനിയർ മാനേജർ എംപി റിജിൽ പോലീസിന്റെ പിടിയിലായി മുക്കത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് ബന്ധുവീട്ടിൽ നിന്നും പിടികൂടിയ ശേഷം കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ചു വിശദമായ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യം അപേക്ഷ ജില്ലാ സെക്ഷൻ കോടതി തള്ളിയതാണ്. അതേസമയം ഇന്ന് ബാങ്കിൽ ചേർന്ന ബോർഡ് ഓഫ് ഡയറക്ടർ തീരുമാനപ്രകാരം കോർപ്പറേഷൻ നഷ്ടമായ തുക ബാങ്ക് തിരികെ നൽകി 10 7 കോടി രൂപയാണ് കോർപ്പറേഷൻ ബാങ്ക് നൽകിയത്.


Reporter
the authorReporter

Leave a Reply