കോഴിക്കോട്:യുവമോർച്ച കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച് നടത്തിയത്.മാർച്ച് പോലിസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.ബി.ജെ.പി ജില്ല അധ്യക്ഷൻ അഡ്വ.വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു.യുവമോർച്ച കോഴിക്കോട് ജില്ല അധ്യക്ഷൻ ടി. റെനീഷ് അധ്യക്ഷത വഹിച്ചു. ജുബിൻ ബാലകൃഷ്ണൻ, രോഹിത് കമ്മലാട്ട്, ഹരിപ്രസാദ് രാജ, ഹരിഷ് മലാപറമ്പ് ,വിഷ്ണു പയ്യാനക്കൽ എന്നിവർ നേതൃത്വം നൽകി.