General

കൊച്ചിയില്‍ 80 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

Nano News

കൊച്ചി കുണ്ടന്നൂരില്‍ മയക്കുമരുന്ന് വേട്ട. 80 ഗ്രാം എം.ഡി.എം.എ കുണ്ടന്നൂരില്‍ നിന്നു പിടിച്ചെടുത്തു. രാസലഹരിയുമായി മട്ടാഞ്ചേരി സ്വദേശിയായ ഫാരിസ് ആണ് പിടിയിലായത്.

ബംഗളൂരുവില്‍നിന്ന് ഇയാള്‍ കൊച്ചിയില്‍ മയക്കുമരുന്ന് എത്തിക്കുകയായിരുന്നു. കൊച്ചിയില്‍ വിതരണം ചെയ്യാനാണ് രാസലഹരി എത്തിച്ചതെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്. ഇയാളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.


Reporter
the authorReporter

Leave a Reply

error: Content is protected !!