Latest

കോടമ്പുഴ മുസ്ലിം യതീംഖാനയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

Nano News

ഫറോക്ക്:കോടമ്പുഴ മുസ്ലിം യതീംഖാനയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയു. ടി ഖാദർ ഫരീദ് നിർവഹിച്ചു.സമൂഹത്തിലെ അശരണരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളർച്ചയ്ക്കുമായി യത്തീംഖാന നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

ചെയർമാൻ എൻ. പി അബ്ദുൽ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു, കർണാടക സ്റ്റേറ്റ് ഉപദേശക സമിതിചെയർമാൻ ടി. എം ഷാഹിദ് തേക്കിൽ, യതീം ഖാന വൈസ് ചെയർമാൻമാരായ സി. മുഹമ്മദ്‌ ഹാജി, ടി. ശരീഫ് ഹാജി, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർമാൻ കല്ലട മുഹമ്മദലി സാഹിബ് , മുൻ എം എൽ എ വി. കെ.സി , മുൻസിപ്പാലിറ്റി കൗൺസിലർമാരായ ഫൈസൽ പള്ളിയാളി, ആയിഷ ജസ്ന,അൽബിർ പ്രിൻസിപ്പൽ ഷുക്കൂർ ഹുദവി, കെഎംഒ ഡയറക്ടർ നസീല്‍ ഹുദവി, ടി ശരീഫ് ഹാജി, എം.കെ അബ്ദുറഹ്മാൻ ഹാജി, സി. കെ മൊയ്തീൻ ഹാജി, എൻ. പി അഹ്മദ് കുട്ടി ഹാജി, കെ മൊയ്തീൻ ഹാജി, കെ. പി അബ്ദുൽ അസീസ്, ടി പി മുഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ വെച്ച് പുതിയ ബ്ലോക്കിന്റെ എൻജിനീയർ അഷ്‌റഫിന് ഉപഹാരം  കൈമാറി.

 


Reporter
the authorReporter

Leave a Reply

error: Content is protected !!