Latestsports

വേൾഡ് ഫൂട്ട് വോളിയ്ക്ക് വെള്ളിയാഴ്ച തുടക്കം ചാമ്പ്യൻഷിപ്പിന് വിവിധ രാജ്യങ്ങളിൽ നിന്നും 12 ടീം

Nano News

കോഴിക്കോട് : ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും ഫൂട്ട് വോളി അസോസിയേഷൻ ഓഫ് കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന
25 ആം മത് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് 24 ന് (വെള്ളിയാഴ്ച) തുടക്കമാകും.
26 ന് ഞായറാഴ്ച വരെ ദിവസവും വൈകീട്ട് 4 മുതൽ രാത്രി 10 മണി വരെ നടക്കുന്ന ചാമ്പ്യൻഷിപ്പ് ബീച്ച് ലയൺസ് പാർക്കിന് പിൻവശത്ത് വച്ച് നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ജില്ല കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നായി 12 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
ഇറാക്ക് ,യു എ ഇ ,ഫ്രാൻസ് ,വിയറ്റ്നാം ,റുമേനിയ ,ബംഗ്ലാദേശ്‌ ,നേപ്പാൾ ,ബെനിൻ ,ഇന്ത്യ എന്നീരാജ്യങ്ങളിൽ നിന്ന് 12 ടീമുകളാണ് മാറ്റുരയ്ക്കുക . വിവിധ രാജ്യങ്ങളിലെ അംഗങ്ങൾ 4 ഗ്രൂപ്പുകളായി തിരിച്ചായി മത്സരിക്കും. ആദ്യ ദിവസം ഇന്ത്യയും ഫ്രാൻസും ഏറ്റുമുട്ടും.
കാല് കൊണ്ട് വോളി ബോൾ മത്സരം വിദേശ രാജ്യങ്ങളിൽ ഏറെ പ്രചാരം നേടിയിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യമായാണ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതെന്ന പ്രത്യേകതയുണ്ടെന്ന് കലക്ടർ പറഞ്ഞു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ കളിക്കാൻ എത്തുന്നതിലൂടെ ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് ലഭിക്കുമെന്ന് കലക്ടർ കൂട്ടിച്ചേർത്തു.

24 ന് വൈകീട്ട് 5 മണിക്ക് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡി അധ്യക്ഷത വഹിക്കും. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യതിഥിയാകും.
വി മോഹനൻ മാസ്റ്റർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ രാജ ഗോപാൽ, ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് റാം അവതാർ ദേശീയ ഫ്ലാഗ് ഓഫും മുഹമ്മദ് അബ്ദുൽ കരീം സംസ്ഥാന ഫ്ലാഗ് ഓഫ് നിർവ്വഹിക്കും .
ഒന്നും മുതൽ നാലാം സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം
800 ഡോളർ ,600 ഡോളർ , 400 ഡോളർ , 200 ഡോളർ എന്നിവ സമ്മാനമായി നൽകും. 26 ന് സമാപന സമ്മേളനം ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡി സമ്മാനദാനം നിർവഹിക്കും.
പൊതു ജനങ്ങൾക്ക് പ്രവേശനം സൗജന്യം.

വാർത്ത സമ്മേളനത്തിൽ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡി, സംഘാടക സമിതി വൈസ് ചെയർമാൻ സുബെർ കൊളക്കാടൻ, ട്രഷറർ കെ വി അബുദുൾ മജീദ്, ഓർഗനൈസിങ് സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ്, ഡയറക്ടർ ആർ ജയന്ത് കുമാർ , വൈസ് പ്രസിഡന്റ് മാരായ എം മുജീബ് റഹ്മാൻ , വി പി അബ്ദുൾ കരീം,
ജോയിന്റ് സെക്രട്ടറി സി. പി .എ റഷീദ് എന്നിവർ പങ്കെടുത്തു.

മികച്ച കവറേജിനുളള പത്ര – ദൃശ്യ മാധ്യമ പുരസ്ക്കാരവും ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.

ഫിക്ച്ചർ (ബോക്സിൽ )

ഗ്രൂപ്പ് എ :
ഇന്ത്യ- എ
ഫ്രാൻസ്
വിയറ്റനാം

ഗ്രൂപ്പ് ബി :
റൂമാനിയ
നേപ്പാൾ
ഇന്ത്യ – ബി

ഗ്രൂപ്പ് സി :
യു എ ഇ
ബംഗ്ലാദേശ്
ഇന്ത്യ സി

ഗ്രൂപ്പ് ഡി :
ഇറാഖ്
ഇന്ത്യ- ഡി
ബെനിൻ


Reporter
the authorReporter

Leave a Reply

error: Content is protected !!