കോഴിക്കോട്: ഗ്യാൻവാപി മസ്ജിദിനെ തകർക്കാനുള്ള ഗൂഢാലോചനകളെ ചെറുക്കുമെന്നും മറ്റൊരു ബാബരി ആവർത്തിക്കുവാൻ അനുവദിക്കില്ലെന്നും എസ്ഡിപിഐ ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി പറഞ്ഞു. ദേശവ്യാപകമായി എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധത്തിൻറെ ഭാഗമായി കോഴിക്കോട് ടൗണിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1991 ലെ ആരാധനാലയ നിയമം നടപ്പിലാക്കണണമെന്നും രാജ്യത്ത് വർഗീയ സംഘർഷങ്ങൾ ഒഴിവാക്കുവാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വടകര, നാദാപുരം, വില്ല്യാപള്ളി, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, ഉള്ളിയേരി, പൂനൂർ, ഈങ്ങാപ്പുഴ , കൊടുവള്ളി, മുക്കം, കുറ്റികാട്ടൂർ , കുന്ദമംഗലം, ചേളന്നൂർ, എലത്തൂർ, മാവൂർ റോഡ്, പാളയം, രാമനാട്ടുകര തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. എം.എ സലീം, ഷാനവാസ് മാത്തോട്ടം, കെ.പി ജാഫർ , മുഹമ്മദ് ഷിജി, കബീർ വെള്ളയിൽ, ജുഗൽ പ്രകാശ്, അൻവർ പി.കെ, നിസാർ ചെറുവറ്റ, മുഹമ്മദ് കാരന്തൂർ, ലത്തീഫ് ആണോറ, ടിപി മുഹമ്മദ്, അശ്റഫ് എം.കെ, സിപി ബഷീർ, റസാഖ് ആരാമ്പ്രം , നവാസ് ബാലുശേരി, സലാം കപ്പുറം, ഹമീദ് എടവരാട്, സി.കെ കുഞ്ഞിമൊയ്തീൻ മാസ്റ്റർ, നവാസ് കണ്ണാടി, നൗഷാദ് വേളം, റിയാസ് പയ്യോളി, സി.കെ റഹീം മാസ്റ്റർ, ഇ.കെ മുഹമ്മദലി, ശംസീർ ചോമ്പാല , കെ.വി.പി ഷാജഹാൻ നേതൃത്വം നൽകി.