പിന്നാലെ, ജയില്‍ സൂപ്രണ്ടിനെ ജയില്‍ ഡിജിപി സസ്‌പെന്‍ഡ് ചെയ്തു. പ്രജ്വല്‍ ഒന്നാം പ്രതിയും സഹതടവുകാരന്‍ രണ്ടാം പ്രതിയുമായി പൊലീസ് കേസെടുത്തു. ആരാണ് ഫോണ്‍ എത്തിച്ച് നല്‍കിയതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. എച്ച് ഡി ദേവഗൌഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍. ഫാം ഹൗസിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷിക്കപ്പെട്ടത്. പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലും കുറ്റക്കാരനാണ്.