കോഴിക്കോട്:റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൺറൈസ് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് നൽകുന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം അഡ്വക്കേറ്റ് വികെ ഫൈസൽ ബാബു എം എൽ എ നിർവഹിച്ചു.

കൗൺസിലർ എസ് കെ അബൂബക്കർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സരിതകുമാരി, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അഫ്സൽ സി കെ , ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ രാജീവൻ, ആർ എം ഡോക്ടർ ബിന്ദു, റോട്ടറി സൺറൈസ് പ്രസിഡണ്ട് ആർക്കിടെക്ട് അനീഷ് നായർ, സെക്രട്ടറി രാകേഷ്, അംഗങ്ങളായ മുസ്തഫ കൊമ്മേരി, രൂപേഷ് മനയിൽ, അനൂപ് , ഡോക്ടർ ലിസി, നഴ്സിംഗ് സൂപ്രണ്ട് ഷീബ, സ്റ്റോർ സൂപ്രണ്ട് അനിൽ തുടങ്ങിയവർ സംസാരിച്ചു










