മലപ്പുറം: കാറിൽ കടത്തിയ മാൻകൊമ്പുകളുമായി നിലമ്പൂർ സ്വദേശികൾ പിടിയിൽ. നിലമ്പൂര്‍ കൂറ്റംപാറ ചെറുതൊടി മുഹമ്മദാലി (34), മലയില്‍ ഉമ്മര്‍ (44) എന്നിവരേയാണ്വണ്ടൂര്‍ എസ്.ഐ. പി. ശൈലേഷ് കുമാറും സംഘവും കസ്റ്റഡിയിലെടുത്തത്.ജില്ലയിലെ മലയോരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആനക്കൊമ്പും മാന്‍കൊമ്പും ലക്ഷങ്ങള്‍ വിലപറഞ്ഞുറപ്പിച്ച് കച്ചവടം നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വണ്ടൂര്‍ ടൗണിന് സമീപത്തുവെച്ച് കാറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് മാന്‍ കൊമ്പുകളുമായിട്ടാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.നിലമ്പൂര്‍ ഡി.വൈ.എസ്.പി. സാജു കെ. എബ്രഹാം, വണ്ടൂര്‍ എസ്.ഐ. പി. ശൈലേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വണ്ടൂര്‍ പോലീസും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.