Latest

എഴുത്തിൻ്റെ അരനൂറ്റാണ്ട് പിന്നിടുന്ന ഡോ. ആർസുവിന് ആദരം

Nano News

കോഴിക്കോട്:നൂറിലധികം പുസ്തകങ്ങൾ രചിച്ച് എഴുത്തിൻ്റെ 50 വർഷത്തിലെത്തി നിൽക്കുന്ന ഡോ. ആർസുവിനെ ഇന്ത്യൻ യൂത്ത് അസ്സോസിയേഷനും ഒയിസ്ക ഇൻ്റർ നാഷണലും ചേർന്ന് ആദരിച്ചു.

മുഖ്യാതിഥി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് പുരസ്കാരം നൽകി.

ക്ലാസ്സ് മുറികളിൽ തളച്ചിടുന്ന വിധം അറിവിനെ തളച്ചിടുകയല്ല മറിച്ച് സമ്പാദിച്ച അറിവിനെ സമൂഹത്തിനു പകർന്നു നൽകുകയാണ് ഡോ. ആർസു

ചെയ്ത നന്മയെന്ന് അദ്ദേഹം പറഞ്ഞു.ഒയിസ്‌ക യൂത്ത് സെൻ്ററിൽ നടന്ന യോഗത്തിൽ ഒയിസ്‌ക സൗത്ത് ഇന്ത്യ പ്രസിഡണ്ട് ഡോ. ഖലീൽ ചൊവ്വ ആധ്യക്ഷം വഹിച്ചു. സൗത്ത് ഇന്ത്യ സെക്രട്ടറി ജനറൽ അരവിന്ദ ബാബു ആമുഖ പ്രഭാഷണം നടത്തി.

കാലിക്കറ്റ് ചാപ്റ്റർ പ്രഡിഡണ്ട് വിനയൻ കിളിയാടി, ഫിലിപ് കെ. ആൻ്റണി, കെ.പി. അബൂബക്കർ, ഹേമപാലൻ, ലേഖ കോറോത്ത്, വേണു ജി.കെ.

ഐ.വൈ.എ. പ്രസിഡണ്ട് മദൻ മോഹൻ,ജയന്തി ശിവരാമകൃഷ്ണൻ, ശോഭ ഗോപകുമാർ, റൂബി കെ. സന്തോഷ് എന്നിവർ പ്രസംഗിച്ചു


Reporter
the authorReporter

Leave a Reply

error: Content is protected !!