Politics

മുക്കത്ത് നടപ്പാക്കിയത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം: ബിജെപി

Nano News

മുക്കം മുനിസിപ്പിപ്പാലിറ്റിയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യരുതെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് കോണ്‍ഗ്രസ്സിനേയോ സിപിഎമ്മിനേയോ രാഷ്ട്രീയമായി സഹായിക്കരുതെന്ന പ്രഖ്യാപിത പാര്‍ട്ടിനയത്തിന്‍റെ ഭാഗമാണെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു. യുഡിഎഫോ എല്‍ഡിഎഫോ കൊണ്ടുവരുന്ന വിശ്വാസ-അവിശ്വാസ പ്രമേയങ്ങളില്‍ നിഷ്പക്ഷത പാലിച്ച് വിട്ടുനില്‍ക്കുക എന്നുളളത് സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. പെരുമ്പടപ്പ് മദ്യവില്പനശാലക്കെതിരായി ശക്തമായ പ്രക്ഷോഭവും,നിയമപോരാട്ടവും ബിജെപി തുടരും. മദ്യവില്പനശാലയുടെ വിഷയത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലിന് പരിമിതമായ അധികാരം മാത്രമേ ഉളളൂ.പ്രദേശവാസികള്‍ തീരുമാനിച്ചാല്‍ ബീവറേജസ് ഔട്ട്ലെറ്റ് സര്‍ക്കാരിനെക്കൊണ്ട് പൂട്ടിക്കാവുന്നതേ ഉളളൂ.അതുകൊണ്ട് തന്നെ രാഷ്ട്രീയമായി യുഡിഎഫിനേയോ,സിപിഎമ്മിനേയോ പിന്തുണക്കേണ്ട കാര്യം ബിജെപിക്കില്ലെന്നും സജീവന്‍ നാനോ ന്യൂസിനോട് പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!