Sunday, January 19, 2025
CinemaLatest

കാത്തിരിപ്പിന് വിരാമം : ജനപ്രിയനായകൻ ദിലീപിന്റെ ഫാമിലി എന്റെർറ്റൈനെർ “വോയിസ് ഓഫ് സത്യനാഥൻ”ജൂലൈ 14 ന് തിയേറ്ററുകളിലേക്ക് 


മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ ജനപ്രിയനായകൻ ദിലീപിന്റെ ഫാമിലി എന്റെർറ്റൈനെർ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ ജൂലൈ 14 ന് തിയേറ്ററുകളിലേക്കെത്തും . ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചു കൊണ്ടുള്ള രണ്ടാമത്തെ ടീസറും ഇന്ന് റിലീസ് ചെയ്തു . പ്രായഭേദമന്യേ എക്കാലവും ദിലീപ് ചിത്രം ഏറ്റെടുത്ത കുടുംബാങ്ങൾക്ക് ഒത്തൊരുമിച്ച് തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമായിരിക്കും റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ‘ ‘വോയിസ് ഓഫ് സത്യനാഥൻ’. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ് . എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ : രോഷിത്‌ ലാൽ വി 14 ഇലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ)ചിത്രത്തിന്റെ ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം :അങ്കിത് മേനോൻ,എഡിറ്റർ :ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം :സമീറ സനീഷ്, കല സംവിധാനം : എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്,മേക്കപ്പ് : റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്: സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ: മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,റോബിൻ അഗസ്റ്റിൻ,ഡിജിറ്റൽ മാർക്കറ്റിംഗ് :മാറ്റിനി ലൈവ്, സ്റ്റിൽസ് : ശാലു പേയാട്, ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Reporter
the authorReporter

Leave a Reply