Latest

ജില്ലയില്‍ ബീഫിന് ജൂലൈ 15 മുതല്‍ വിലകൂടും 

Nano News

കോഴിക്കോട്: ജില്ലയില്‍ ജൂലൈ 15 മുതല്‍ ബീഫിന് വിലകൂടും. എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്ത ഇറച്ചി കിലോയ്ക്ക് 460 രൂപയുമായി വര്‍ദ്ധിക്കും. ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ജനറല്‍ ബോഡി യോഗമാണ് വിലവര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. നിലവില്‍ എല്ലുള്ളതിന് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമായുമാണ് വില.

 

കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കന്നുകാലികള്‍ക്ക് അനിയന്ത്രിതമായി വില വര്‍ദ്ധിച്ചതും മാംസ വ്യാപാര മേഖലയിലെ ഉപോത്പ്പന്നങ്ങളായ തുകല്‍, എല്ല്, നെയ്യ് എന്നിവയിക്കുണ്ടായ വിലയിടുവുമാണ് മാംസ വ്യാപാരികളെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സാദിക് ടി.കെ. പറഞ്ഞു. ചെലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയിത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ജംഷീര്‍, ജില്ലാ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, ട്രഷറര്‍ ഇസ്ഹാക്ക് മൂഴിക്കല്‍, അബ്ദുള്‍ ഹമീദ്, റഊഫ് പൊറ്റമ്മല്‍, അഷറഫ് കടലുണ്ടി, നാസര്‍ കല്ലായി, മനാഫ് പന്നിയങ്കര, നൗഫല്‍ പറമ്പത്ത്, ലിബാസ് തടമ്പാട്ട് താഴം എന്നിവര്‍ സംസാരിച്ചു. അനിവാര്യമായ വിലവര്‍ദ്ധനവിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

 

 


Reporter
the authorReporter

Leave a Reply

error: Content is protected !!