Sunday, January 19, 2025
Latest

കുത്തകകളുടെ കടന്നുകയറ്റം ചെറുക്കാൻ സംഘടനാ സംവിധാനം കാര്യക്ഷമമാക്കണം;കെ.സി.സി.എൽ ചെയർമാൻ കെ.ഗോവിന്ദൻ


വടകര:കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷനുകൾക്ക് തുടക്കം.തീരദേശ മേഖല കൺവെൻഷൻ വടകര ഓർക്കാട്ടേരിയിൽ കെ.സി.സി.എൽ ചെയർമാൻ കെ.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കുത്തകകളുടെ കടന്നുകയറ്റം ചെറുക്കുന്നതിനായി സംഘടന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് അദ്ധേഹം പറഞ്ഞു.

സി.ഒ.എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.പി. അഫ്സൽ പതാക ഉയർത്തി.ജില്ലാ സെക്രട്ടറി ഒ.ഉണ്ണികൃഷ്ണൻ ജില്ലാ റിപ്പോർട്ടും ജില്ലാ ട്രഷറർ ടി വാസുദേവൻ സാമ്പത്തിക റിപ്പോർട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.സത്യനാഥൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.പി അഫ്സൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രജേഷ് ആച്ചാണ്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.മൻസൂർ, സംസ്ഥാന കമ്മിറ്റി അംഗം എ.സി.നിസാർ ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ.പ്രകാശൻ, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply