കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയിൽ 5 ദിനം നീളുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശിശുക്ഷേമ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി മീരാ ദർശക് ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി പി ആയിഷബി അധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി കെ ശാലിനി. സ്നേഹ കുടുംബശ്രീ സെക്രട്ടറി സിംല രാഘവൻ , സൗഹൃദം സ്വയം സഹായ സംഘം സെക്രടറി പ്രസന്ന നമ്പ്യാർ , പി കെ ശാന്ത എന്നിവർ ആശംസ നേർന്നു. സി എൻ സുഭദ്ര സ്വാഗതവും എം എൻ രാജേശ്വരി നന്ദിയും പറഞ്ഞു.
വനിതാദിനം മുതൽ ഷബി ത, സോണിയാ റഫീക്ക്, സന്ധ്യ ഇ , ബിന്ദു ജഗദീഷ് , പി എം സുലോചന , സൗദ റഷീദ്, ലതാലക്ഷ്മി എന്നിവരുടെ കഥകൾ ദർശനം ഓൺലൈൻ വായന മുറിയിൽ ലഭ്യമാകും.
ഈ കഥകളെ അടിസ്ഥാനമാക്കി പ്രതിദിന വായന മത്സരവും സംഘടിപ്പിക്കും.
പ്രമുഖ സാഹിത്യകാരൻമാർ കയ്യൊപ്പിട്ട പുസ്തകങ്ങൾ വായന മത്സര വിജയി കൾക്ക് സമ്മാനിക്കും.