കോഴിക്കോട് : കോർപ്പറേഷൻ
തിരുത്തിയാട് വാർഡിന് സ്വന്തമായി കളിസ്ഥലവും പ്രാഥമിക ആരോഗ്യ കേന്ദ്രവും വേണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി തിരുത്തിയാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിരുത്തിയാട് ദേവി സഹായം വായനശാലയ്ക്ക് സമീപം നടന്ന പൊതുയോഗം മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കൗൺസിലറുമായ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു
മേൽ പറഞ്ഞ ആവിശ്യങ്ങൾ വാർഡ് കൗൺസിലറുടെ മാനിഫേസ്റ്റോയിൽ പറഞ്ഞ കാര്യങ്ങളാണ് , ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് പോയവർ പിന്നെ ജനങ്ങളെ മറക്കുന്നത് ഓർമ്മിപ്പിക്കുക എന്ന ദൗത്യമാണ് ജനകീയ ക്യാമ്പയിനിലൂടെ ബി.ജെ.പി. ലക്ഷ്യം വെക്കുന്നതെന്ന് നവ്യ ഹരിദാസ് പറഞ്ഞു.
പഞ്ചാബിൽ നടന്ന ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടീയ ആവണി ഹേമന്ദിനെ നവ്യ ഹരിദാസ് ആദരിച്ചു.
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു മുഖ്യപ്രഭാഷണവും നടത്തി.
ക്യാമ്പയിന്റെ ഭാഗമായി തിരുത്തിയാട് വാർഡിലെ മുഴുവൻ വീടുകളിൽ നിന്ന് ബഹുജന ഒപ്പ് ശേഖരണം നടത്തി മേയർക്കും , ജില്ല കലക്ടർക്കും സമർപ്പിക്കുമെന്ന് കെ.ഷൈബു പറഞ്ഞു.
ഒ.ബി.സി. മോർച്ച ജില്ല ജനറൽ സെക്രട്ടറി ടി.എം. അനിൽകുമാർ സമാപന പ്രസംഗം നടത്തി
തിരുത്തിയാട് ഏരിയ പ്രസിഡണ്ട് പി.ബാലരാമൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി മാരായ എൻ . പി. പ്രകാശൻ പ്രവീൺ തളിയിൽ , മണ്ഡലം സെക്രട്ടറിമാരായ കെ.സുശാന്ത്, മധു കാട്ടുവയൽ, മഹിള മോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് സതി ബസന്ത് , മണ്ഡലം കമ്മറ്റി അംഗം ആർ. അനിൽകുമാർ , ഏരിയ ജനറൽ സെക്രട്ടറി കെ.ബസന്ത് , ഏരിയ വൈസ് പ്രസിഡണ്ട്മാരായ കെ.സി സുഭീഷ് , നിഷാദ്, ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് വിജു മേക്കുറ്റി, ജനറൽ സെക്രട്ടറി കെ. ഹേമന്ത് , പ്രവീൺ, സതീശൻ മാസ്റ്റർ, അരവിന്ദാക്ഷൻ, എന്നിവർ പ്രസംഗിച്ചു.