കോഴിക്കോട്: വിദ്യാർത്ഥി യുവജന സമരത്തിന് മുമ്പിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോഴിക്കോട് നഗരത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യ പ്രകടനം നടന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു.
യുവാക്കളുടെ പോരാട്ടത്തിന് മുന്നിൽ സംഘപരിവാരം മുട്ടുമടക്കിയെന്ന് വി. വസീഫ് പറഞ്ഞു.
വിദ്യാഭ്യാസമന്ത്രി ദയനീയമായി പരാജയപ്പെട്ടു എന്നും,
സംഘപരിവാരത്തിൻ്റെ ധിക്കാരത്തിനേറ്റ തിരിച്ചടിയാണിതെന്നും വസീഫ് കൂട്ടിച്ചേർത്തു.
തുടർച്ചയായി വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വസീഫ് ആവശ്യപ്പെട്ടു

ജില്ലാ പ്രസിഡണ്ട് ദിപു പ്രേംനാഥ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ ജി ലിജീഷ്, ജില്ലാ ട്രഷറർ കെ എം നിനു, ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി അതുൽ, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അരുൺ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് ഫഹദ് ഖാൻ നന്ദിയും പറഞ്ഞു.










