Local NewsPolitics

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥ ബി.ജെ.പി ഉപവാസ സമരം സംഘടിപ്പിക്കും


കോഴിക്കോട്:കുതിരവട്ടം ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ബി.ജെ.പി.ഉത്തരമേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ . ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി.ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടുളി ജൂൺ 10ന് നടത്തുന്ന ഉപവാസ സമരത്തിൻ്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികൾക്ക് മരുന്നും ചികിത്സയും നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. രോഗികൾ ആശുപത്രിയിൽ നിന്നും ചാടി പോവുന്നത് പതിവായിരിക്കുകയാണ്. ചാടി പോയരോഗികൾ അപകടത്തിൽ മരണപ്പെടുകയും അന്തേവാസികൾ സെല്ലുകളിൽ മരണപ്പെടുന്നതും നിത്യസംഭവമാണ് .ആരോഗ്യ മേഖലയിൽ നമ്പർ വണ്ണാണെന്ന് പറയുന്ന നാട്ടിലാണ് കുതിരവട്ടം ആശുപത്രി ദുരിതം പേറുന്നത്. ആരോഗ്യ മന്ത്രി കുതിരവട്ടം സന്ദർശിക്കണം. ആവശ്യത്തിന് സ്റ്റാഫിനെ നിയമിക്കുകയും മരുന്നും ഉപകരണങ്ങളും നൽകാൻ സർക്കാർ തയ്യാറാവണം. കുതിരവട്ടംആശുപത്രിയുടെ പ്രശ്ന പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലാ സെക്രട്ടറി  അജയ് നെല്ലിക്കോട്,
യുവമോർച്ച ജില്ലാ അധ്യക്ഷൻ  റെനീഷ്,
ബിജെപി ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി,പുതിയ മണ്ഡലം പ്രസിഡണ്ട്  ടി പി ദിജിൽ,മണ്ഡലം ജന:സെക്രട്ടറിമാരായ  സിപി മണികണ്ഠൻ, പ്രജീഷ് പുതിയപാലം എന്നിവർ യോഗത്തിൽ പങ്കെടുത്തു


Reporter
the authorReporter

Leave a Reply